Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chess

Thrissur

സം​സ്ഥാ​ന ഇ​ന്‍റ​ർ സ്കൂ​ൾ ചെ​സ്: ഡോ. ​രാ​ജു ഡേ​വി​സ് സ്കൂ​ൾ റ​ണ്ണ​റ​പ്പ്

മാ​ള: തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന സം​സ്ഥാ​ന ഇ​ന്‍റ​ർ സ്കൂ​ൾ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ് സൈ​നി​ക് സ്കൂ​ളി​ന് ര​ണ്ടാം​സ്ഥാ​നം.

58 സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ 201പേ​ർ പ​ങ്കെ​ടു​ത്ത രാ​ജ​ഗി​രി ക്രി​സ്തു​ജ​യ​ന്തി പ​ബ്ലി​ക് സ്കൂ​ൾ 635 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​നം നേ​ടി. 42 കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച ഡോ. ​രാ​ജു ഡേ​വി​സ് സ്കൂ​ൾ 161 പോ​യി​ന്‍റ് നേ​ടി​യാ​ണ് ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. 54 കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച ഭ​വ​ൻ​സ് വ​രു​ണ, തൃ​ക്കാ​ക​ര സ്കൂ​ൾ 155 പോ​യി​ന്‍റ് നേ​ടി മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റാ​ഷി​ദ്‌ ഉ​ള്ള​മ്പി​ള്ളി നി​ർ​വ​ഹി​ച്ചു. സ​മ്മാ​ന​ദാ​നം തൃ​ക്കാ​ക​ര ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ പി. ​എ​സ്. സു​ജി​ത്, ടി​നു ജി​പ്സ​ൺ, എം.​ടി. ഓ​മ​ന എ​ന്നി​വ​ർ​ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​സിം, ആ​യു​ഷ്, ഭ​ഗ​ത്, ധ്യാ​ൻ, പൃ​ഥ്വി, വൈ​കാ​ർ​ത്ത​ൻ, ധാ​ര, ഇ​ഷാ​ൻ, ഗോ​പി​ക എ​ന്നി​വ​ർ​ക്ക് വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ളും ല​ഭി​ച്ചു.

Latest News

Corehub Up